prathishedha-yogamബി.ജെ.പി കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: 2013 മുതൽ ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുന്ന പഠന ഗവേഷണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി കമ്പനിക്കടവ് ബീച്ചിൽ മിനി ഹാർബർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീവത്സൻ മരത്തേഴത്ത് അദ്ധ്യക്ഷനായി. മത്സ്യപ്രവർത്തകസംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കലാധരൻ തെക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് രാജേഷ് കോവിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി നിശാന്ത് ഈരക്കാട്ട്, ബി.എം.എസ് മേഖലാ പ്രസിഡന്റ് ഹരീഷ് ശിവരാമൻ, വാർഡ് മെമ്പർ സിബിൻ അമ്പാടി എന്നിവർ സംസാരിച്ചു.