വടക്കാഞ്ചേരി: നഗരസഭാ പരിധിയിൽ നഗരസഭയുടെ ആരോഗ്യവിഭാഗം വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഗുണനിലവാരം ഇല്ലാത്തതുമായ നിരവധി ആഹാരസാധനങ്ങൾ കണ്ടെത്തി. വടക്കാഞ്ചേരി നഗരസഭ പരിധിയിലെ മദീന, അന്ന അൽഫി, ബഥാനിയ, അനുഗ്രഹ, നാലകത്ത്, പച്ചമുളക് എന്നീ ആറ് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. ഹോട്ടലുകൾക്കെതിരെ നോട്ടീസ് നൽകുകയും നടപടി സ്വീകരിക്കുകയും പിടിച്ചെടുത്ത ആഹാരസാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. നഗരസഭാ പരിധിയിൽ തുടർന്നും പരിശോധന ശക്തമാക്കുമെന്നും കർശന നടപടി തുടരുമെന്നും നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് അറിയിച്ചു. പരിശോധനയിൽ നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീനിവാസൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജീവൻ.കെ, രാജീവൻ പി.എൻ. എന്നിവർ പങ്കെടുത്തു