പാവറട്ടി: 2022-23 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ ഒരു ലക്ഷം നവീന സംരഭങ്ങൾ തുടങ്ങുന്നതിന്റെ മുന്നോടിയായി എളവള്ളി ഗ്രാമപഞ്ചായത്തിൽ വ്യവസായ ശിൽപ്പശാല നടത്തി. പൂവത്തൂർ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ശിൽപ്പശാല മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് അദ്ധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ജനപ്രതിനിധികളായ ലീന ശ്രീകുമാർ, ടി.സി. മോഹനൻ, എൻ.ബി. ജയ, ജീന അശോകൻ, വ്യവസായ ഓഫീസർമാരായ കെ.എൻ. അജിത, പി. സുധീർ, വി.സി. ബിന്നി മോൻ, നവ്യ രാമചന്ദ്രൻ, ഇന്റേൺ ദീജ ദേവദാസ് എന്നിവർ പ്രസംഗിച്ചു.

പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് തണൽ

പുതിയ സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ള സംരംഭകർക്ക് ലൈസൻസ്, ബാങ്ക് ലോൺ, സബ്‌സിഡികൾ എന്നിവ പഞ്ചായത്തും വ്യവസായ വകുപ്പും ഇടപെട്ട് ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. ശിൽപ്പശാലയിൽ പങ്കെടുത്ത് സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി സഹായങ്ങൾ നൽകും. പദ്ധതികൾ ആരംഭിച്ച് മുന്നോട്ടുപോകുമ്പോൾ നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ചും പരിഹാര നിർദ്ദേശങ്ങളെ സംബന്ധിച്ചും പ്രത്യേക സെമിനാറുകൾ സംഘടിപ്പിച്ച് സംരംഭകരെ ബോധവത്കരിക്കും.