ചാലക്കുടി: ശ്രീനാരായണ അഭേദ ചിന്താ പ്രചാര വേദിയുടെ ചർച്ചാ പഠന ക്ലാസ് ശനിയാഴ്ച എൽ.ഐ.സി സുരക്ഷാ ഭവനിൽ നടക്കും. ഗുരുദേവന്റെ ചിജ്ജഡ ചിന്തനം എന്ന കൃതിയെക്കുറിച്ച് രാവിലെ 10ന് സുഭ ശ്രീകുമാർ ക്ലാസ് നയിക്കുമെന്ന് പ്രസിഡന്റ് ടി.വി. അശോകൻ, സെക്രട്ടറി കെ.എൻ. ബാബു എന്നിവർ അറിയിച്ചു.