മുല്ലശ്ശേരി: കുട്ടികളിലെ നൈസർഗികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വിജ്ഞാനപ്രദമാക്കുന്നതിനും വേണ്ടി മുല്ലശ്ശേരി പ്രോഗ്രസീവ് യൂത്ത് ലീഗ് വായനശാലയുടെ ആഭിമുഖ്യത്തിൽ ഹിന്ദു യു.പി സ്‌കൂളിൽ വച്ച് മേയ് 14, 15 തീയതികളിൽ അവധിക്കാല ക്യാമ്പ് നടത്തും. മേയ് 14ന് രാവിലെ 10ന് കേരള ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മുല്ലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ആലി അദ്ധ്യക്ഷത വഹിക്കും. സാംസ്‌കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി മുഖ്യാതിഥി ആകും. ചുമർചിത്ര കലാകാരൻ എം. നളിൻബാബു ആണ് ക്യാമ്പ് ഡയറക്ടർ. മധു കണ്ണൻചിറ (നാടകം), അയ്യപ്പൻ പി.സി( കരകൗശലം), ശശി പോവിൽ (കായികപരിശീലനം), പി.പി. ശ്രീനിവാസൻ (പക്ഷി നിരീക്ഷണം), റാഫി നീലങ്കാവിൽ (ബാലസാഹിത്യം), മായ രാജഗോപാൽ (ആർട്ട് & ക്രാഫ്റ്റ്), മുരളിധരൻ മുല്ലശ്ശേരി (നാടൻപാട്ട് ) എന്നിവർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ക്ലാസുകൾ നയിക്കും. മേയ് 15ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്യും.