എരുമപ്പെട്ടി: വെള്ളാറ്റഞ്ഞൂർ രാജീവ് ഗാന്ധി റൂറൽ സഹകരണ സംഘത്തിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേയ് 15 ന് രാവിലെ 10.30 ന് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സഹകരണ സംഘം പ്രസിഡന്റ് പി.എൻ. അനിൽ മാസ്റ്റർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ആലത്തൂർ എം.പി രമ്യാ ഹരിദാസ് മുഖ്യാതിഥിയാകും. ഡി.സി.സി സെക്രട്ടറി ജോസ് വള്ളൂർ കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന പദ്ധതിക്ക് തുടക്കമിടും. വാർത്താസമ്മേളനത്തിൽ സഹകരണ സംഘം പ്രസിഡന്റ് പി.എൻ. അനിൽ മാസ്റ്റർ, ഡയറക്ടർമാരായ സി.ഐ. പൗലോസ് മാസ്റ്റർ ചീരൻ, രാജൻ പെരുവഴിക്കാട്ട് എന്നിവർ പങ്കെടുത്തു.