തൃശൂർ: ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ പ്രവർത്തന രീതി പഠിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് സന്ദർശിച്ച് അരുണാചൽപ്രദേശ് സംഘം. സംസ്ഥാനത്തെ വിവിധ ജില്ലാ പഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്ററുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. ജില്ലാ പഞ്ചായത്തിന്റെ വിവിധ വികസന പദ്ധതികളും പ്രവർത്തന രീതികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അതിഥികളോട് വിശദീകരിച്ചു.