കനത്ത മഴയിൽ മണലൂർ പഞ്ചായത്ത് നാലാം വാർഡിൽ പണിക്കശ്ശേരി ശാന്തയുടെ വീട് തകർന്ന നിലയിൽ.
കാഞ്ഞാണി: കനത്ത മഴയിൽ വീട് തകർന്നുവീണു. അകത്തുണ്ടായിരുന്ന വയോധിക
അത്ഭുതകരമായി രക്ഷപ്പെട്ടു. മണലൂർ പഞ്ചായത്തിൽ നാലാം വാർഡിൽ പണിക്കശ്ശേരി ശാന്തയുടെ വീടാണ് തകർന്നുവീണത്. ആ സമയത്ത് ശാന്ത അകത്തും മകൻ രാധാകൃഷ്ണൻ, ഭാര്യ ഹേമമാലിനി മുറ്റത്ത് പണിയിലുമായിരുന്നു. ആർക്കും അപകടം സംഭവിച്ചില്ല. മാറി താമസിക്കാൻ മറ്റൊരു വീടില്ലാതെ ദുരിതത്തിലാണ് ഈ കുടുംബം. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ, വാർഡ് മെമ്പർ രാഗേഷ് കണിയാംപറമ്പിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.