തൃശൂർ: ബംഗളൂരു ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ഹെൽത്ത് മാനേജ്‌മെന്റ് ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേഖലയിലെ പുരോഗതി അതിലെ നൂതന സാദ്ധ്യതകളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഐ.എച്ച്.എം.ആർ ആശുപത്രി മാനേജ്‌മെന്റ് വിഭാഗം തലവൻ ഡോ. കീർത്തി ഉദയ് ഉദ്ഘാടനം ചെയ്തു. കൊവിഡ് വെല്ലുവിളികൾക്കിടയിലും രാജ്യത്തെ ഫർമസ്യുട്ടിക്കൽ മേഖല കൈവരിച്ച പരോഗതിയെക്കുറിച്ച് ഡോ. സുബോധ്, എസ്. സതീഷ് സംസാരിച്ചു.