ഒല്ലൂർ: എൻ.സി.പി ജില്ലാ പഠന ക്യാമ്പ് ഇന്നും നാളെയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നിർവഹിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, കെ. തോമസ് എം.എൽ.എ, ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും. നാളെ നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ഷിജു കീടായി, റോയ് പെരിഞ്ചേരി, കെ.വി. പ്രവീൺ, മുഹമ്മദ് റാഫി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.