1
പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച വസന്തോത്സവം സംവിധായകൻ പ്രിയദർശനും കല്യാണി പ്രിയദർശനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്നു.

തൃശൂർ: പൂങ്കുന്നം സീതാരാമ സ്വാമി ക്ഷേത്രത്തിലെ വസന്തോത്സവം സംവിധായകൻ പ്രിയദർശനും കല്യാണി പ്രിയദർശനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ടി.എസ്. പട്ടാഭിരാമൻ, ടി.എസ്. രാമകൃഷ്ണൻ, ടി.എസ്. അനന്തരാമൻ, കെ.എം.എസ് മണിമൂർത്തി, ടി.എസ്. വിശ്വനാഥ അയ്യർ എന്നിവർ സംസാരിച്ചു. ടി.എസ്. കല്യാണരാമൻ ഉപഹാരം സമർപ്പണം നടത്തി. 20നാണ് വസന്തോത്സവം സമാപിക്കുക. ഇന്ന് എസ്. മഹതിയുടെ കച്ചേരി, നാളെ ദുർഗാകൃഷ്ണയുടെ നൃത്തം, 16ന് അഭിഷേക് രഘുറാമിന്റെ കച്ചേരി, 17ന് സംഗീത സംവിധായകൻ ശരത്തിന്റെ കച്ചേരി,18ന് തൃശൂർ ബ്രദേഴ്‌സ് ശ്രീഷ്ണ മോഹൻ , രാംകുമാർ മോഹൻ,19ന് കെ.എസ്. വിഷ്ണുദേവ്, 20ന് ഡോ. സംഗീത ശങ്കർ, നന്ദിനി ശങ്കർ, രാഗിണി ശങ്കർ എന്നിവരുടെ കച്ചേരികൾ ഉണ്ടാകും.