thanikudam

താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായുള്ള പുനപ്രതിഷ്ഠാ ചടങ്ങിൽ ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന കലശമെഴുന്നള്ളിപ്പ്.

താണിക്കുടം: ക്ഷേത്രത്തിൽ നവീകരണകലശത്തിന്റെ ഭാഗമായി പുന: പ്രതിഷ്ഠ നടത്തി. 24 വർഷത്തിന് ശേഷമാണ് ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നടത്തിയത്. ക്ഷേത്ര നട ഇനി തിങ്കളാഴ്ചയായിരിക്കും തുറക്കുക. ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തിമാരായ കോശേരി വാസുദേവൻ നമ്പൂതിരി, ഏറന്നൂർ ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ പുന:പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രതിഷ്ഠയോടനുബന്ധിച്ച് നടത്തിയ പ്രസാദ ഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു. വൈകിട്ട് കിഴക്കൂട്ട് അനിയൻ മാരാർ നയിക്കുന്ന തായമ്പക അരങ്ങേറി. 16 ശനിയാഴ്ചയാണ് നവീകരണ കലശ ചടങ്ങുകൾ സമാപിക്കുക.