എസ്.എൻ.ഡി.പി വടക്കാഞ്ചേരി ടൗൺ ശാഖ സമ്മേളനം യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: എസ്.എൻ.ഡി.പി വടക്കാഞ്ചേരി ടൗൺ ശാഖ വാർഷിക സമ്മേളനം യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഡോ.കെ.എ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ഡോ.കെ.എ. ശ്രീനിവാസൻ (പ്രസിഡന്റ്), സി.ജി.ശശി (വൈസ് പ്രസിഡന്റ്), സുഭാഷ് പുഴയ്ക്കൽ (സെക്രട്ടറി), വനിത സംഘം പ്രസിഡന്റ്-ബിന്ദു മനോജ്, സെക്രട്ടറി-പി.കെ. ശോഭ, വൈസ് പ്രസിഡന്റ്-ഷീബ മോഹൻ എന്നിവരെ തിരഞ്ഞെടുത്തു. വനിതാസംഘം പ്രസിഡന്റ് ബിന്ദു മനോജ്, വിദ്യഭ്യാസ ക്ഷേമനിധി കൺവീനർ കെ.വി.മോഹൻദാസ്, മുൻ സെക്രട്ടറി ടി.ആർ. സജിത്ത്, വൈസ് പ്രസിഡന്റ് സി.ജി.ശശി എന്നിവർ പ്രസംഗിച്ചു. ശാഖ വൈസ് പ്രസിഡന്റ് വി.പി. അയ്യപ്പൻകുട്ടി സ്വാഗതവും വനിതാ സംഘം സെക്രട്ടറി പി.കെ. ശോഭ നന്ദിയും പറഞ്ഞു.