1
വിദ്യ എൻജിനിയറിംഗ് കോളേജ് ആർട്‌സ് ഫെസ്റ്റ് അദ്വിക നടൻ ദേവ്‌മോഹൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജ് ആർട്‌സ് ഫെസ്റ്റ് അദ്വിക ഉദ്ഘാടനം ചെയ്യാൻ കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ നടൻ ദേവ് മോഹൻ എത്തിയതോടെ വിദ്യാർത്ഥികൾ ആവേശത്തിലായി. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് ദേവ് മോഹൻ ശ്രദ്ധേയമായത്. ദേവ്‌മോഹൻ നായകനാകുന്ന പുതിയ ചിത്രം പന്ത്രണ്ടിന്റെ ട്രയിലർ ചടങ്ങിൽ പ്രദർശിപ്പിച്ചു. കോളേജിലെ ആദ്യകാല അനുഭവങ്ങൾ നടൻ സദസുമായി പങ്കിട്ടു. രണ്ട് ദിവസങ്ങളിലായി അഞ്ച് വേദികളിലായാണ് പരിപാടി നടക്കുന്നത്. പ്രിൻസിപ്പൽ ഡോ. സി.ബി. സജി അദ്ധ്യക്ഷത വഹിച്ചു. ആർട്‌സ് കൺവീനർമാരായ ഐ. ഡേവീസ്, സോജൻ ഫ്രാൻസീസ്, വിദ്യ സെനറ്റ് ചെയർമാൻ ദിൽജിത്ത് മുച്ചിരുപ്പറമ്പിൽ, ആർട്‌സ് സെക്രട്ടറി ബിജിത്ത് കെ.വി. എന്നിവർ പ്രസംഗിച്ചു.