temple
കലിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുരയുടെ ശിലാസ്ഥാപനം ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ നിർവഹിക്കുന്നു.

ചാലക്കുടി: കലിക്കൽ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുരയുടെ നിർമ്മാണം ആരംഭിച്ചു. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ശിലാസ്ഥാപനം നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്ര സമിതി പ്രസിഡന്റ് എം.യു. രവി അദ്ധ്യക്ഷനായി. സെക്രട്ടറി വൃന്ദാമധു, കൺവീനർ രാജൻ ചൂരക്കാട്ടുക്കര, ശാഖാ പ്രസിഡന്റ് കെ.വി. രാജൻ. കെ.യു. ദിനേശൻ, കെ.വി. വിജയൻ എന്നിവർ സംസാരിച്ചു. ക്ഷേത്രം മേൽശാന്തി ജയചന്ദ്രൻ കാർമ്മികത്വത്തിലായിരുന്നു പൂജാ ചടങ്ങുകൾ.