സന്തോഷ് ജോർജ് കുളങ്ങര കോട്ടപ്പുറം ആംഫി തീയേറ്ററിൽ കുട്ടികളോട് സംസാരിക്കുന്നു
കൊടുങ്ങല്ലൂർ: ലോകത്തിന്റെ ഏത് അറ്റത്തേക്കും നിങ്ങൾക്ക് യാത്ര ചെയ്യാം, അതിന് നിങ്ങളുടെ മനസിൽ അതിയായ ആഗ്രഹം മാത്രം മതി. അതിനായുള്ള സാമ്പത്തികം നിങ്ങളിൽ വന്ന് ചേരുക തന്നെ ചെയ്യുമെന്ന് സഞ്ചാരിയും കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പറുമായ സന്തോഷ് ജോർജ് കുളങ്ങര. എടവിലങ്ങ് ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പൈതൃകത്തിന്റെ വേരുകൾ തേടി മുസ്‌രിസ് ബോട്ടുയാത്രയിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയോടൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ എടവിലങ്ങ് ലോക്കൽ സെക്രട്ടറി പി.എ. താജുദ്ദീൻ ഫ്ലാഗ് ഓഫ് ചെയ്ത യാത്രയിൽ എടവിലങ്ങ് പഞ്ചായത്തിലെ എല്ലാ ബാലവേദി പ്രവർത്തകരും അനുഗമിച്ചു.