കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റി ചാലക്കുടി ഹെഡ് ഓഫീസിന് മുൻപിൽ നടത്തിയ അടുപ്പ്കൂട്ടി സമരം.
ചാലക്കുടി: അടിയ്ക്കടി പാചകവാതക വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ അടുപ്പ് കൂട്ടി സമരം നടത്തി. കെ.എസ്.കെ.ടി.യു കേന്ദ്ര വർക്കിംഗ് കമ്മിറ്റിയംഗം ലളിതാ ബാലൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ലളിതാ ഗോപി അദ്ധ്യക്ഷയായി. യൂണിയൻ ഏരിയാ സെക്രട്ടറി സി.കെ.ശശി, എം.കെ. ചന്ദ്രൻ, ബാബു പുളിക്കൻ, പി.എം. ദാസൻ എന്നിവർ സംസാരിച്ചു.