ഗുരുവായൂർ: പത്മശ്രീ പുരസ്‌കാരം ലഭിച്ച കളരിപ്പയറ്റ് ഗുരുക്കൾ സി. ശങ്കരനാരായണ മേനോന് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ ആദരവ് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ഇന്ദിരാഗാന്ധി ടൗൺഹാളിൽ വൈകിട്ട് 4ന് നടക്കുന്ന അസോസിയേഷന്റെ കുടുംബ സംഗമത്തിലാണ് ഗുരുക്കളെ ആദരിക്കുക. എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷനാകും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഇ.ജി. സത്യപ്രകാശ് ഗുരുക്കൾ, പ്രഹ്‌ളാദൻ ഗുരുക്കൾ, കെ.പി ദിനേശൻ ഗുരുക്കൾ, ലിനേഷ് ഗുരുക്കൾ തുടങ്ങിയവർ സംബന്ധിച്ചു.