ചാലക്കുടി: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത്, ജല അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത അവലോകന യോഗം ടി.ജെ.സനീഷ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. നിർമ്മാണത്തിലിരിക്കുന്ന വിവിധ പ്രവൃത്തികളക്കുറിച്ച് ചർച്ച ചെയ്തു. ഇവ അടിയന്തരമായി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്ന് എം.എൽ.എ നിർദേശിച്ചു. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് നിർമ്മാണം പുരോഗമിക്കുമെന്ന് ഉദ്യോഗസ്ഥരും കരാറുകാരും ഉറപ്പ് നൽകി. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്. ഹരീഷ്, ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ വിജുമോഹൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ ഒ.എച്ച്. റംലത്ത്, രേഖ പി.നായർ , അസിസ്റ്റന്റ് എൻജിനിയർമാരായ സിന്ധു ദേവസ്സി, എം.ബി. സ്മിത, ഷോജി ആന്റണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.