എം.ഇ.എസ് കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി അഴീക്കോട് സ്വദേശിക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ഡോ. റഹിം ഫസൽ നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ: എം.ഇ.എസ് കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി അഴീക്കോട് സ്വദേശിക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റഹിം ഫസൽ നിർവഹിച്ചു. താലൂക്ക് പ്രസിഡന്റ് എ.എ. മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ കെ.കെ. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.കെ. മുഹമ്മദ് ഷെമീർ, നൗഷാദ് കറുകപ്പാടത്ത്, പി.കെ. ഷംസുദ്ദീൻ, സലിം അറക്കൽ, എം.കെ. നവാസ്, പി.എം. അബ്ദുൽ കരിം, കെ.കെ. നജീബ് തുടങ്ങിയവർ പ്രസംഗിച്ചു. പുത്തൻചാൽ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് വീട് നിർമ്മിക്കുന്നത്.