നന്തിക്കര: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ട് കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനിയർ പി.വി. ബിജി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.എം. പുഷ്പാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കാർത്തിക ജയൻ, അംഗം കവിത സുനിൽ, പഞ്ചായത്ത് അംഗങ്ങളായ രാധ വിശ്വംഭരൻ, നന്ദിനി സതീശൻ, പി ടി.എ പ്രസിഡന്റ് എം.കെ. അശോകൻ, എസ്.എം.സി. ചെയർമാൻ എം.ആർ. ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു