neerarivu

മേലൂർ പഞ്ചായത്ത് ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നീരറിവ് യാത്ര.

ചാലക്കുടി: ചാലക്കുടി ബ്ലോക്ക് പഞ്ചായത്തും മേലൂർ പഞ്ചായത്തും സംയുക്തമായി നീരറിവ് യാത്ര നടത്തി. 'നീരുറവ് ' മാതൃകാ നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മേലൂരിലെ ചീനേലി നീർത്തടത്തിലേയ്ക്കാണ് യാത്ര സംഘടിപ്പിച്ചത്. ടി.ജെ. സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, മേലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഒ. പോളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബീന രവീന്ദ്രൻ, ഇന്ദിര പ്രകാശൻ, രമ്യ വിജിത്ത്, വിപിൻ രാജ് എന്നിവർ പ്രസംഗിച്ചു.