ഒല്ലൂർ: ആൽഫാ പാലിയേറ്റീവ് കെയറിന്റെ ഒല്ലൂർ ബ്രാഞ്ചിന്റെ അഞ്ചാം വാർഷികവും നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും 16 ന് മേയർ എം.കെ. വർഗീസ് നിർവഹിക്കും. പ്രസിഡന്റ് സതീഷ് മങ്കുഴി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ചെയർമാൻ കെ.എം. നുർദീൻ, കൗൺസിലർമാരായ വർഗീസ് കണ്ടംകുളത്തി, ശ്യാമള വേണുഗോപാൽ, നീതു ദിലിഷ് എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ആന്റണി കടവി, ബാബു പാനിക്കുളം എന്നിവർ അറിയിച്ചു.