balagopal

തൃശൂർ: സ്വന്തമായി വീടെന്ന ഓരോ സാധാരണക്കാരന്റെയും സ്വപ്ന സാക്ഷാത്കാരത്തിന് കൂടെ നിൽക്കുകയാണ് സംസ്ഥാന സർക്കാരെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. എം.എൻ ലക്ഷംവീട് ഇരട്ടവീടുകൾ ഒറ്റ വീടാക്കൽ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മാടക്കത്തറ, മാറ്റാംപുറത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. മുഴുവൻ കുടുംബത്തിനും സ്വന്തമായി വീടുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമൂഹവും ഒന്നിച്ച് നിന്നപ്പോൾ കൊവിഡ് പോലുള്ള പ്രതിസന്ധികളെ അതിജീവിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. റവന്യൂമന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, ജില്ലാ കളക്ടർ ഹരിത വി.കുമാർ, സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി.പി.സുനീർ, ഹൗസിംഗ് കമ്മിഷണർ എൻ.ദേവിദാസ്, ഭവന നിർമ്മാണ ബോർഡ് മെമ്പർ ഗീത ഗോപി, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.രവി, സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചീഫ് എൻജിനീയർ കെ.പി.കൃഷ്ണകുമാർ, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര എന്നിവർ പങ്കെടുത്തു.

സ​ർ​ക്കാ​രി​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​ക​ത്തിൽ
യു.​ഡി.​എ​ഫ് ​സ​ത്യ​ഗ്ര​ഹം​ 110​ ​കേ​ന്ദ്ര​ങ്ങ​ളിൽ

തൃ​ശൂ​ർ​:​ ​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​ക​ദി​ന​മാ​യ​ 20​ ​ന് ​'​വി​നാ​ശ​ക​ര​മാ​യ​ ​വി​ക​സ​നം​ ​'​എ​ന്ന​ ​മു​ദ്രാ​വാ​ക്യം​ ​ഉ​യ​ർ​ത്തി​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​യു.​ഡി.​എ​ഫ് ​പ്ര​ഖ്യാ​പി​ച്ച​ ​സാ​യാ​ഹ്ന​ ​സ​ത്യ​ഗ്ര​ഹം​ ​ജി​ല്ല​യി​ൽ​ 110​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​യോ​ഗം.

ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​മു​ൻ​പി​ൽ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​നി​ർ​വ​ഹി​ക്കും.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഒ.​അ​ബ്ദു​റ​ഹി​മാ​ൻ​കു​ട്ടി,​ ​ജോ​സ​ഫ് ​ചാ​ലി​ശ്ശേ​രി,​ ​ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ,​ ​എ​ൻ.​കെ.​സു​ധീ​ർ,​ ​അ​ഡ്വ.​ജോ​സ​ഫ് ​ടാ​ജ​റ്റ്,​ ​സു​നി​ൽ​ ​അ​ന്തി​ക്കാ​ട്,​ ​സി.​എ​സ്.​ശ്രീ​നി​വാ​സ​ൻ,​ ​കെ.​ബി.​ശ​ശി​കു​മാ​ർ,​ ​ഐ.​പി.​പോ​ൾ,​ ​സി.​ഒ.​ജേ​ക്ക​ബ്ബ്,​ ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​കെ.​എ​ഫ്.​ഡൊ​മി​നി​ക് ,​ ​കെ.​എ​ച്ച്.​ഉ​സ്മാ​ൻ​ ​ഖാ​ൻ,​ ​സി.​എ​സ്.​ര​വീ​ന്ദ്ര​ൻ,​ ​ടി.​എം.​ച​ന്ദ്ര​ൻ,​ ​സെ​ബി​ ​കൊ​ടി​യ​ൻ,​ ​ക​ല്ലൂ​ർ​ ​ബാ​ബു,​ ​ടി.​എം.​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു