kuthampuli
കുത്താമ്പുള്ളി കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘം സുവർണജൂബിലി സംഗമം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തിരുവില്വാമല: കുത്താമ്പുള്ളി കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘം അമ്പത് വർഷം പിന്നിട്ടതിന്റെ സുവർണ ജൂബിലി സംഗമം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് മഹേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, വൈസ് പ്രസിഡന്റ് എം. ഉദയൻ, പഞ്ചായത്ത് അംഗങ്ങളായ ദേവി, ഗിരിജ, ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി രജിസ്റ്റാർ മായാദേവി, കിഴക്കേ ദേവസ്വം പ്രസിഡന്റ് കൃഷ്ണമൂർത്തി, പടിഞ്ഞാറേ ദേവസ്വം പ്രസിഡന്റ് രാമലിംഗം, തിരുവില്വാമല സഹകരണ ബാങ്ക് പ്രസിഡന്റ് അരവിന്ദൻ നായർ, കുത്താമ്പുള്ളി കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘം സെക്രട്ടറി ശരവണൻ, പുഷ്പ തുടങ്ങിയവർ സംസാരിച്ചു സംസാരിച്ചു.