p

തൃശൂർ: സംസ്ഥാന റവന്യൂ കായികോത്സവത്തിന് ബാഡ്മിന്റൺ മത്സരത്തോടെ തുടക്കമായി.

റവന്യൂമന്ത്രി കെ.രാജൻ ഉദ്യോഗസ്ഥർക്കൊപ്പം ബാഡ്മിന്റൺ കളി

യിൽ പങ്കെടുത്തത് കളിക്കാർക്കും കാണികൾക്കും ആവേശമായി.

സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി രണ്ട് ദിവസമായി നടക്കുന്ന കായിക മത്സരങ്ങളിൽ ക്രിക്കറ്റ് (നേതാജി ഗ്രൗണ്ട്, അരണാട്ടുകര), ഷട്ടിൽ ബാഡ്മിന്റൺ (പുരുഷ സിംഗിൾസ്, വിമൺ സിംഗിൾസ്), ഷട്ടിൽ ബാഡ്മിന്റൺ (വി​മൻഡബിൾസ്, മിക്‌സഡ് ഡബിൾസ്) (വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം), ആം റസ്‌ലിംഗ് (അക്വാറ്റിക് കോംപ്ലക്‌സ് ) എന്നിവയാണ് നടക്കുന്നത്. അത്‌ലറ്റിക്‌സ് മത്സരങ്ങൾ 21ന് ഗവ.എൻജിനി​യറിംഗ് കോളേജിലും 20, 21, 22 തീയതികളിലായി ഫുട്ബാൾ മത്സരം കോർപ്പറേഷൻ മുനിസിപ്പൽ സ്റ്റേഡിയത്തിലും നടക്കും. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 14 ടീമുകളും ഹെഡ്ക്വാർട്ടേഴ്‌സിനെ പ്രതിനിധീകരിച്ച് ഒരു ടീമും ഉൾപ്പെടെ 15 ടീമുകളാണ് സംസ്ഥാന കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

കായിക വകുപ്പ് ഡയറക്ടർ ഡോ.ജെറോമിക് ജോർജ്, ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണർ ബീന പി.ആനന്ദ്, ഹുസൂർ ശിരസ്തദാർ പ്രാൺസിംഗ്, സ്‌പോർട്‌സ് ഓഫീസർ എം.വി.സൈമൺ, സ്‌പോർട്‌സ് സെക്രട്ടറി സി.ദിദിക എന്നിവർ പങ്കെടുത്തു.