കൊടുങ്ങല്ലൂർ: പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണ സമരം സംഘടിപ്പിച്ചു. പുല്ലൂറ്റ് നാരായണമംഗലം ജംഗ്ഷനിൽ സംഘടിപ്പിച്ച സമരത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാഫ് കുര്യാപ്പിള്ളി അദ്ധ്യക്ഷനായി. പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.എസ്. സാബു മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ നിർവാഹക സമിതിയംഗം അഡ്വ. വി.എസ്. അരുൺരാജ്, രൂവിൻ വിശ്വം, കെ.സി. ബിച്ചൽ, നിസാം കാസിം, ജസീൽ, രതീഷ് കുമാർ, നാസർ പുല്ലൂറ്റ് എന്നിവർ പ്രസംഗിച്ചു. പി.യു. സുരേഷ് കുമാർ, കെ.പി. സുനിൽകുമാർ, ഡിൽഷൻ കൊട്ടേക്കാട്ട്, സി.ആർ. പമ്പ, ടി.കെ. ലാലു, കെ.കെ. ചിത്രഭാനു, മോഹനൻ മാഷ്, ശ്രീദേവി വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.