1
നിറച്ചാർത്ത് ക്യാമ്പിൽ കലാകാരി കെ.പി.എ.സി ലളിതയുടെ ചിത്രം വരയ്ക്കുന്നു.

വടക്കാഞ്ചേരി: എങ്കക്കാട് നിറച്ചാർത്ത് സംഘടിപ്പിക്കുന്ന മൺവെളിച്ചങ്ങൾ ദ്വിദിന ചിത്രകലാ ക്യാമ്പിൽ ആദ്യം തെളിഞ്ഞത് എങ്കക്കാടിന്റെ മരുമകളായ കെ.പി.എ.സി ലളിതയുടെ ചിത്രം. വിവിധ പ്രദേശങ്ങളിൽ നിന്നായി പതിനഞ്ചിലധികം കലാകാരികളും കലാകാരന്മാരുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. അമ്പലത്തിൽ മാല കെട്ടി ജീവനോപാധി തേടുന്ന വിജയലക്ഷ്മിയുടെ മാല കോർക്കലും പ്രധാന ആകർഷണമായി. ആശ അയ്യപ്പൻ, അസ്‌ന, എം.എ. ബിനു ഭാസ്‌കർ, ദാസ് വടക്കാഞ്ചേരി, ജോയൽ ജോബി, മല്ലിക സുബ്രമണ്യം, പ്രകാശൻ മങ്ങാട്, സനില സദൻ, സുധീഷ് എം.എസ്, തസ്‌നി എം.എ, വിജയലക്ഷ്മി, വിനോദ് കൊച്ചുട്ടി എന്നീ കലാകാരന്മാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.