camp
എനർജി കൺസർവേഷൻ സൊസൈറ്റി വാഴച്ചാലിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപന സമ്മേളനം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: എനർജി കൺർവേഷൻ സൊസൈറ്റി യുവാക്കൾക്കായി വാഴച്ചാലിൽ സംഘടിപ്പിച്ച ത്രിദിന ഉർജ സഹവാസ ക്യാമ്പ് തേജസ് 2022 സമാപിച്ചു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും സോളാർ വിളക്കും എം.എൽ.എ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അദ്ധ്യക്ഷനായി. ഇ.സി.എസ് പ്രസിഡന്റ് ഡോ.കെ. സോമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, ബീന രവീന്ദ്രൻ, സത്യഭാമ ടീച്ചർ, വിജി ഷണ്മുഖൻ, ബിജു കാതിക്കൊടം, എം.പി. മാണി തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളായി നടന്ന ക്യാമ്പിൽ ഡോ. നിസാം റഹ്മാൻ, വി.കെ. ശ്രീധരൻ,
ബേബി കുര്യാക്കോസ്, ബിജു മാത്യു, ഡോ. കെ.കെ. ശശി, പ്രേമൻ, എ.സന്തോഷ്, അനിൽ പാറക്ക, പ്രീതി ഉണ്ണികൃഷ്ണൻ, ലാലി ബാബു, എൻ.ആർ. തൃനയനൻ, ഡോ.കെ. സോമൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി നടന്ന കലാസന്ധ്യ ആദിവാസി ഊരു മൂപ്പത്തി ഗീത വാഴച്ചാൽ ഉദ്ഘാടനം ചെയ്തു.