nws

പട്ടയവിതരണം റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.

കുന്നംകുളം: ചാവക്കാട്, കുന്നംകുളം താലൂക്കുകളിലെ 1068 പേർക്ക് പട്ടയം വിതരണം ചെയ്തു. റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെയാണ് റവന്യൂ വകുപ്പ് മന്നോട്ടുപോകുന്നത്. നാല് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാകും. 13000ത്തിലേറെ പേർക്ക് പട്ടയം നൽകാൻ കഴിഞ്ഞു. അനിയന്ത്രിതമായി ഭൂമി കൈവശം വെയ്ക്കുന്നവർക്ക് കൂച്ചുവിലങ്ങിടാൻ യൂണിക് തണ്ടപ്പേരിന് തുടക്കം കുറിക്കുന്നതോടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. എ.സി. മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. കളക്ടർ ഹരിത വി. കുമാർ, നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ആൻസി വില്യംസ്, പി.ഐ. രാജേന്ദ്രൻ, അഡ്വ. കെ. രാമകൃഷ്ണൻ, രേഷ്മ ഇ.എസ്, മിനി ജയൻ, രേഖ സുനിൽ, തഹസിൽദാർ പി.ഡി. സുരേഷ് ബാബു, എം.എൻ. സത്യൻ, കെ.ടി. ഷാജൻ, വർഗീസ് നീലങ്കാവിൽ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കുന്നംകുളം താലൂക്കിൽ പുറമ്പോക്ക് (11), മിച്ചഭൂമി (71), ലാൻഡ് ട്രൈബ്യൂണൽ (262), ചാവക്കാട് താലൂക്കിൽ സുനാമി (14), ലക്ഷംവീട് (രണ്ട്), ലാൻഡ് ട്രിബ്യൂണൽ (707), മിച്ചഭൂമി (ഒന്ന്) എന്നിങ്ങനെയാണ് വിതരണം ചെയ്ത പട്ടയങ്ങൾ.