1

വടക്കാഞ്ചേരി : ആക്ട്‌സ് വടക്കാഞ്ചേരിക്ക് പുതിയ ആംബുലൻസ് വാങ്ങാനായി ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ആക്ട്‌സ് വളണ്ടിയർമാർ പഴയ ഇരുമ്പു ശേഖരിക്കാൻ ഇറങ്ങിയത്. തന്റെ ഒരു വയസുള്ള മകൾ ആമിയുടെ പുത്തൻ സ്വർണ്ണക്കമ്മലുകൾ ഊരിയെടുത്ത് മഹേഷ് മോഹനനും, ഭാര്യ അപർണ്ണയും നാടിന്റെ ആവശ്യത്തിന് നൽകി.

ആക്ട്‌സ് വടക്കാഞ്ചേരി ബ്രാഞ്ച് ട്രഷറർ വി.അനിരുദ്ധൻ സ്വർണ്ണാഭരണം ഏറ്റുവാങ്ങി. വടക്കാഞ്ചേരിയിലെ പൊതുപ്രവർത്തകനും, കേരള വർമ്മ വായനശാല ഭരണ സമിതി അംഗവുമാണ് മഹേഷ് മോഹൻ.