
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭ 13 ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സിന്ധു സുബ്രഹ്മണ്യനെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നഗരസഭ കമ്മിറ്റി സംഘടിപ്പിച്ച ബൈക്ക് റാലി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസനും, മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡന്റ് സുജീഷ് കണ്ണനും പതാക ഏറ്റുവാങ്ങി. യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി, കെ.പി.സി.സി. സെക്രട്ടറിമാരായ രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി.ശശികുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ.വൈശാഖ്, സ്ഥാനാർത്ഥി സിന്ധു സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. എൽ.ഡി.എഫ്. സ്ഥാനാർത്ഥി മല്ലിക സുരേഷിന്റെ വിജയത്തിനായി സംഘടിപ്പിച്ച റാലി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല എക്‌സിക്യുട്ടീവ് അംഗം എം.ആർ.സോമനാരായണൻ, നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.