k-d-f

ചേലക്കര: ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) കെ.ഡി.എഫ് (ഡി)യുടെ തൃശൂർ ജില്ലാ പ്രവർത്തക സമ്മേളനവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും സംസ്ഥാന പ്രവർത്തക സമിതി അംഗം പി.ടി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.സി.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.വി.സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.ഡി.ഇ.പി.എഫ് സംസ്ഥാന പ്രസിഡന്റ് വി.നാരായണൻ വിശിഷ്ടാതിഥിയായി. ജീവകാരുണ്യ പ്രവർത്തകൻ ഷജീർ പഴയന്നൂർ പഠനോപകരണ വിതരണം നടത്തി. എ.രതീഷ്, പി.സി.ചന്ദ്രൻ, എം.കണ്ണപ്പൻ, പി.പി.കമല, ഇ.പി.കാർത്ത്യായനി, ബിജി സുരേഷ്, കെ.ജാനു എ.വാസു, കെ.പ്രമോദ്, പി.സി.സുരേഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ ടി.സി.ഗിരീഷ് (പ്രസിഡന്റ് ), പി.സി.ചന്ദ്രൻ (ജനറൽ സെക്രട്ടറി), എ.രവി (ട്രഷറർ) എന്നിവരെ കൂടാതെ 21 അംഗ പ്രവർത്തക സമിതി അംഗങ്ങളെയും തിരെഞ്ഞെടുത്തു.