pravasiകേരള പ്രവാസി സംഘം ജില്ലാ സമ്മേളനം പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ഇന്ത്യയിലേക്ക് എല്ലാ വർഷവും കോടിക്കണക്കിന് രൂപ വിദേശപണമെത്തിക്കുന്ന പ്രവാസികൾക്ക് പെൻഷൻ അനുവദിച്ചതിലൂടെ ലോകത്തിന് മാതൃകാപരമായി ഇടപെടുന്നതിന് കേരളം കാണിച്ച ആത്മാർത്ഥത കേന്ദ്ര സർക്കാർ കാണിക്കണമെന്നും ക്ഷേമനിധിയിലേക്ക് കേന്ദ്ര വിഹിതം നൽകണമെന്നും കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റും പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. അഷറഫ് ഹാജി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം.കെ. ശശിധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, സംസ്ഥാന സെക്രട്ടറി പി. സൈദാലിക്കുട്ടി, എം.സി. അബു, ഹബീബ് റഹ്മാൻ, കെ.കെ. അബീദലി, സുലേഖ ജമാലു എന്നിവർ സംസാരിച്ചു. പ്രവാസി എം.കെ. നവാസിനെ സമ്മേളനം ആദരിച്ചു. ഭാരവാഹികളായി കെ.വി. അഷറഫ് ഹാജി (പ്രസിഡന്റ്), എം.കെ. ശശിധരൻ (സെക്രട്ടറി), ഹബീബ് റഹ്മാൻ (ട്രഷറർ), അഹമ്മദ് മുല്ല, പി.ഡി. അനിൽ, അഡ്വ. എം.കെ. ഹക്ക് (വൈസ് പ്രസിഡന്റുമാർ), എൻ.ബി. മോഹനൻ, കെ.എ. ബഷീർ, ടി.എസ്. ശ്രീരാജ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.