aks-samalanam

കോടാലി : ആദിവാസി ക്ഷേമസമിതി കൊടകര ഏരിയ സമ്മേളനം സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ആർ.രഞ്ജിത് ഉദ്ഘാടനം ചെയ്തു. എം.കെ.കുട്ടൻ അദ്ധ്യക്ഷനായി. കെ.എൻ.രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. യു.എസ്.ശ്രീജിത്ത്, എം.എസ്.സിനീഷ്, ജില്ലാ സെക്രട്ടറി യു.ടി.തിലകമണി, പ്രസിഡന്റ് കെ.വി.അയ്യപ്പക്കുട്ടി, സി.പി.എം കൊടകര ഏരിയ കമ്മിറ്റി അംഗം പി.സി.ഉമേഷ്, സംഘാടക സമിതി ചെയർമാൻ പി.കെ.രാജൻ, ഇ.ടി.സനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ഇ.ടി സനീഷ് (പ്രസിഡന്റ്), യു.എസ്. ശ്രീജിത്ത് (സെക്രട്ടറി), എം.കെ.രാജൻ (ട്രഷറർ).