1

തൃശൂർ: ജില്ലയിലെ ആറിടങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഒന്നാംകല്ല് , ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം, കൂഴൂർ പഞ്ചായത്ത്, തൃക്കൂർ പഞ്ചായത്ത്, മുരിയാട് പഞ്ചായത്ത് തുറവൻകാട്, വെള്ളാങ്കല്ലൂർ പഞ്ചായത്ത് വെളയനാട് എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ നടക്കും. വോട്ടെണ്ണൽ 18ന് രാവിലെ പത്തിന് ആരംഭിക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിക്കുള്ളിൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് മുതലും വോട്ടെണ്ണൽ ദിവസവും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി.