1

തൃശൂർ: എം.പി. വീരേന്ദ്രകുമാറിനെ സാംസ്‌കാരിക തലസ്ഥാനം അനുസ്മരിക്കുന്നു. ഒരു വർഷം നീളുന്ന വിവിധ പരിപാടികളുടെ നടത്തിപ്പിനായി 18ന് രാവിലെ 11.30ന് സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗം ചേരുമെന്ന് അനുസ്മരണ കമ്മിറ്റിക്ക് വേണ്ടി യൂജിൻ മോറേലി അറിയിച്ചു. നടൻ വി.കെ. ശ്രീരാമൻ സംഘാടക സമിതി രൂപികരണ യോഗം ഉദ്ഘാടനം ചെയ്യും.