തൃശൂർ: എസ്.എൻ.ഡി.പി യോഗം നെല്ലങ്കര മുക്കാട്ടുകര ശാഖ യോഗത്തിന്റെ 119-ാമത് സ്ഥാപകദിനം ആചരിച്ചു. ശ്രീനാരായണ ഗുരുദേവനെയും സ്ഥാപകനേതാക്കളായ ഡോ. പൽപ്പുവിനെയും കുമാരനാശാനെയും പ്രതിപാദിച്ച് യൂണിയൻ കൗൺസിലർ എൻ.വി. മോഹൻദാസ് സംസാരിച്ചു. ശാഖ പ്രസിഡന്റ് കെ.ആർ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. നവദമ്പതികളായ യൂത്ത് പ്രസിഡന്റ് സുധീർകുമാറിനെയും ഭാര്യ സുമിയെയും അനുമോദിച്ച് മധുരം നൽകി. ശാഖ സെക്രട്ടറി കെ.വി. പ്രകാശൻ, കെ.എം. രാജു, ശങ്കർ, വിനേഷ്, മിഥുൻ, ഹരി, വനിതാസംഘം സെക്രട്ടറി സവിജ കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.