എരുമപ്പെട്ടി: കേരളത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ സഹകരണ സ്ഥാപനങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വെള്ളാറ്റഞ്ഞൂർ രാജീവ് ഗാന്ധി റൂറൽ സഹകരണ സംഘത്തിന്റെ പുതിയ ആസ്ഥാനമന്ദിരം വെളളാറ്റഞ്ഞൂർ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റൂറൽ ബാങ്ക് പ്രസിഡന്റ് പി.എൻ. അനിൽ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. സംഘത്തിലെ പുതിയ കൗണ്ടർ ഉദ്ഘാടനം മുഖ്യാതിഥി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിച്ചു. കുന്നംകുളം കാർഷിക വികസന സഹകരണ ബാങ്ക് ചെയർമാൻ ജോസഫ് ചാലിശ്ശേരി സംഘത്തിനുവേണ്ടി ആദ്യനിക്ഷേപം സ്വീകരിച്ചു. സംഘം ഡയറക്ടർ ജോസഫ് കെ.എ.ആയിരുന്നു ആദ്യ നിക്ഷേപം നൽകിയത്. കമ്പ്യൂട്ടർ നെറ്റ് വർക്കിംഗ് ഉദ്ഘാടനം തൃശൂർ ജോയിന്റ് രജിസ്ട്രാർ ജനറൽ ശബരീദാസൻ എം. നിർവഹിച്ചു. സംഘം സെക്രട്ടറി ജോയ്‌സി വി.എൽ. റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സഹകരണ സെൽ ചെയർമാൻ ബാബു നാസർ മാസ്റ്റർ ലോക്കർ ഉദ്ഘാടനം നടത്തി. വി. കേശവൻ, കെ.ജയശങ്കർ, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി എന്നിവർ പുരസ്‌കാര വിതരണം നടത്തി. ലിജി, രഞ്ജിത്ത് ഗോപാൽ, അഭിലാഷ് വേലൂർ, സുരേഷ് മമ്പറമ്പിൽ, എ.എൻ. സോമനാഥൻ, പി.ആർ. വേലുകുട്ടി, സ്വപ്ന രാമചന്ദ്രൻ, രവി വാര്യർ എന്നിവർ സംസാരിച്ചു.