വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ലൈബ്രറി സംഗമം വടക്കാഞ്ചേരിയിൽ നടന്നു. ലൈബ്രറി കൗൺസിലിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധിയായ ടി.വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് രജനി അദ്ധ്യക്ഷത വഹിച്ചു. വി. മുരളി, വി.ടി. സുബ്രമണ്യൻ, എസ്. ബസന്ത് ലാൽ, കെ.കെ. ജയപ്രകാശ്, സ്വാമിനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോക്ടറേറ്റ് ലഭിച്ച പനങ്ങാട്ടുകര വായനശാലയിലെ ഡോ. കെ.സി. ശശിധരൻ, കവിത പുരസ്‌കാരം ലഭിച്ച രേഖ അമ്പാടി എന്നിവരെ സംഗമത്തിൽ വച്ച് ആദരിച്ചു.