താണിക്കുടം: ക്ഷേത്രത്തിൽ പത്ത് ദിവസമായി നടന്നുവന്നിരുന്ന നവീകരണ കലശം ഇന്നലെ സമാപിച്ചു. തിങ്കളാഴ്ച തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സഹസ്ര കലശ ചടങ്ങ് നടത്തി. ഉച്ചയ്ക്ക് നടന്ന മഹാഅന്നദാനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. കലശച്ചടങ്ങുകൾക്ക് സമാപനം കുറിച്ച് വൈകിട്ട് മൂന്ന് ഗജവീരൻമാരെ അണിനിരത്തിയുള്ള പൂരം നടന്നു. എറണാംകുളം ശിവകുമാർ ഭഗവതിയുടെ തിടമ്പേറ്റി. പരയ്ക്കാട് തങ്കപ്പൻ മാരാർ നയിച്ച പഞ്ചവാദ്യവും അരങ്ങേറി.