പാവറട്ടി: എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയൻ മുല്ലശ്ശേരി ഈസ്റ്റ് ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ ഡയറക്ടർ ബോർഡ് മെമ്പർ എ.എസ്. വിമലാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ അരുളപ്പാടിന്റെ കാലിക പ്രസക്തിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഗുരുദേവ പഠനകേന്ദ്രം ശാഖയിൽ ആരംഭിക്കാനും വരുംതലമുറയ്ക്ക് ഗുരുദേവനെകുറിച്ച് അറിയാനും കുട്ടികൾക്ക് ആ സംസ്‌കാരത്തെക്കുറിച്ച് മനസിലാക്കാനും പ്രസ്തുത കേന്ദ്രം പ്രയോജനപ്പെടുമെന്നും യോഗം തീരുമാനിച്ചു. ശാഖ പ്രസിഡന്റ് ബാബുരാജ് പൊറ്റെക്കാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയൻ വെളിവാലത്ത് വരവ്‌ചെലവ് കണക്കുകളും റിപ്പോർട്ടും അവതരിപ്പിച്ചു. വി.എ. ബാലകൃഷ്ണൻ, കടവിൽ ഉണ്ണിരി, സാബു നമ്പിയത്ത് മുതലായവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ബാലൻ ചൂണ്ടപുരയ്ക്കൽ സ്വാഗതവും യൂണിയൻ കമ്മിറ്റി മെമ്പർ ഭരതൻ പാണ്ടിയത്ത് നന്ദിയും പറഞ്ഞു.