nws
ജോസഫ് ചാലിശ്ശേരി.

കുന്നംകുളം: താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഥമ പ്രസിഡന്റായി യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി തിരഞ്ഞെടുക്കപ്പെട്ടു. വടക്കാഞ്ചേരി ആസ്ഥാനമായ തലപ്പിള്ളി കാർഷിക വികസന ബാങ്കിന്റെയും തൃശൂർ ആസ്ഥാനമായ കൊച്ചിൻ കാർഷിക വികസന ബാങ്കിന്റേയും പ്രസിഡന്റായിരുന്നു ജോസഫ് ചാലിശേരി. വൈസ് പ്രസിഡന്റായി കടങ്ങോട് മണ്ഡലം കോൺസ് പ്രസിഡന്റും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന പി.സി. ഗോപാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രിസീഡിംഗ് ഓഫീസർ ജിൻസി ജോസ് അദ്ധ്യക്ഷത വഹിച്ചു. സി.സി. ശ്രീകുമാർ, കെ. ജയശങ്കർ, വി.കെ. രഘു, ബിജോയ് ബാബു, അമ്പലപ്പാട്ട് മണികണ്ഠൻ, ബിജു സി. ബേബി, വി.സി. ലത്തീഫ് , കല്യാണി എസ്. നായർ, കവിത പ്രേംരാജ്, ജെസി വിൽസൻ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. അനുമോദന യോഗത്തിൽ ഡി.സി.സി സെക്രട്ടറി സി.ഐ. ഇട്ടിമാത്തു, കെ.എ. ജ്യോതിഷ്, കെ.കെ. മോഹൻ റോയ്, സി.കെ. നാരായണൻ, സെക്രട്ടറി കെ.എം. ശോഭ എന്നിവർ സംസാരിച്ചു