melam
ചാലക്കുടി മഹോത്സവത്തിന്റെ അവസാന ദിനത്തിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാർ നയിച്ച പഞ്ചാരിമേളം.

ചാലക്കുടി: അഞ്ച് ദിവസമായി നടന്നുവരുന്ന ചാലക്കുടി മഹോത്സവത്തിന് തിരശ്ശീല വീണു. പടിഞ്ഞാറെ ചാലക്കുടി പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന സമാപന സമ്മേളനം നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാരെ വി.വി.എസ്. ഫൗണ്ടേഷൻ സ്ഥാപകൻ ഡോ.വി.വി.എസ് മുരാരി പൊന്നാടയണിയിച്ച് ആദരിച്ചു. വാർഡ് കൗൺസിലർ കെ.വി. പോൾ, പ്രശസ്ത വയലിനിസ്റ്റ് വി.വി. സുബ്രഹ്മണ്യൻ, വിറ്റൽ രാമമൂർത്തി കോ-ഓർഡിനേറ്റർ സുമിത ഹരിശങ്കർ, ട്രസ്റ്റി എൻ.എസ്. നാരായണൻ നമ്പൂതിരി, ജനറൽ കൺവീനർ അഡ്വ. നാരായണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. സമാപന ദിനത്തിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരിമേളവും പീശപ്പിളളി രാജീവനും സംഘവും കഥകളിയും അവതരിച്ചു. കലാ സാംസ്‌കാരിക രംഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വി.വി.എസ് ഫൗണ്ടേഷനും സമാ ആർട്‌സ് എൽ.എൽ.സിയും സംയുക്തമായാണ് ചാലക്കുടി മഹോത്സവം സംഘടിപ്പിച്ചത്.