minister

തൃശൂർ: വനിതാ പൊലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് 22 ന് നടക്കും. രാവിലെ 8 ന് രാമവർമ്മപുരം അക്കാഡമി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരേഡ് സല്യൂട്ട് സ്വീകരിച്ച് അഭിസംബോധന ചെയ്യും. പൊലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പി ട്രെയിനിംഗ് ആൻഡ് കേരള പൊലീസ് അക്കാഡമി ഡയറക്ടർ ബൽറാം കുമാർ ഉപാദ്ധ്യായ, ഐ.ജി ട്രെയിനിംഗ് കെ.പി.ഫിലിപ്പ് , അസിസ്റ്റന്റ് ഡയറക്ടർമാരായ കെ.കെ.അജി, പി.എ.മുഹമ്മദ് ആരിഫ്, എൽ.സോളമൻ, എസ്.നജീബ് എന്നിവർ പങ്കെടുക്കും. മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മെഡലുകൾ നൽകും.

യൂ​റോ​ള​ജി​ ​ഒ.​പി​ ​ടി​ക്ക​റ്റ് 8​ ​മു​ത​ൽ​ 10.30​ ​വ​രെ

തൃ​ശൂ​ർ​:​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​യൂ​റോ​ള​ജി​ ​വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​ര​ണ്ട് ​ഡോ​ക്ട​ർ​മാ​രി​ൽ​ ​ഒ​രു​ ​ഡോ​ക്ട​ർ​ക്ക് ​സ്ഥ​ലം​ ​മാ​റ്റം​ ​ല​ഭി​ച്ച​തി​നാ​ൽ​ ​യൂ​റോ​ള​ജി​ ​വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള​ ​ഒ.​പി​ ​ടി​ക്ക​റ്റ്,​ ​യൂ​റോ​ള​ജി​ ​ഒ.​പി​ ​ദി​വ​സം​ 18​ ​മു​ത​ൽ​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ 10.30​ ​വ​രെ​ ​മാ​ത്ര​മേ​ ​ല​ഭി​ക്കു​ക​യു​ള്ളൂ.​ ​സ്ഥ​ലം​ ​മാ​റി​പ്പോ​യ​ ​ഡോ​ക്ട​ർ​ക്ക് ​പ​ക​രം​ ​ഡോ​ക്ട​ർ​ ​വ​രു​ന്ന​ത് ​വ​രെ​ ​മാ​റ്റം​ ​വ​രു​ത്തി​യ​ ​ഈ​ ​ക്ര​മീ​ക​ര​ണ​ത്തി​ൽ​ ​സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ​പ്രി​ൻ​സി​പ്പ​ൽ​ ​അ​റി​യി​ച്ചു.