കൊടുങ്ങല്ലൂർ: മേത്തല ശ്രീനാരായണ സമാജത്തിന്റെ 27-ാം ഗുരുദർശന അവാർഡിന് കൃതികൾ ക്ഷണിച്ചു. 2020 - 21 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രിസിദ്ധീകരിച്ച ശ്രീ നാരായണ ഗുരുവിനെ സംബന്ധിച്ച കൃതികളാണ് അവാർഡിന് പരിഗണിക്കുക. 25000 രൂപയും ശിൽപ്പവും പ്രശംസാപത്രവും അടങ്ങിയതാണ് അവാർഡ്.
കഴിഞ്ഞവർഷം സമർപ്പിച്ച കൃതികൾ വീണ്ടും സമർപ്പിക്കേണ്ടതില്ല. അവാർഡിന് പരിഗണിക്കേണ്ട കൃതികളുടെ നാല് കോപ്പികൾ വീതം 2022 ജൂൺ 20ന് മുമ്പായി സെക്രട്ടറി, ശ്രീനാരായണ സമാജം, രജി.നമ്പർ:37 / 64, തെക്കെ നട, പി.ഒ കൊടുങ്ങല്ലൂർ, പിൻ 680 664 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ഫോൺ: 0480 2805316.