roa

ചേർപ്പ്: പാലം നിർമ്മാണം മൂലം ചേർപ്പ്‌ ഹെർബർട്ട് കനാൽ സമാന്തര റോഡിന്റെ വിവിധ ഭാഗങ്ങൾ തകരാറിലായതായി നാട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം മഴയെത്തുടർന്ന് പ്രദേശത്ത് കരിങ്കൽ മെറ്റലിട്ട് ഉയർത്തിയ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടതിനാൽ ഇരുചക്ര വാഹന, വഴിയാത്രക്കാർക്കും യാത്ര ദുരിതമാകുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ വഴുതിവീണ് അപകടങ്ങളും സംഭവിക്കുന്നുണ്ട്. അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.