
തൃശൂർ: ഇ.എസ്.ഐ പെൻഷനേഴ്‌സ് ഫെഡറേഷൻ ഏഴാമത് ദ്വൈവാർഷിക കൺവെൻഷൻ ഇന്നും നാളെയും തൃശൂർ എലൈറ്റ് ഇന്റർനാഷനൽ ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മൂന്നിന് മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ഫെഡറേഷൻ പ്രസിഡന്റ് ആർ.കെ.ശുക്ല അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ സി.എം.ബെഞ്ചമിൻ, കെ.വിജയൻ, സി.എസ് ശശിധരൻ, പി.സത്യനാരായണൻ, കെ.ആർ.ശാന്തമ്മ സംബന്ധിച്ചു.