thriprayar-temple

തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഗോശാല കൃഷ്ണക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനുള്ള രൂപരേഖ കൊച്ചിൻ ദേവസ്വം ബോർഡിന് സമർപ്പിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, മെമ്പർ എം.ജി.നാരായണൻ എന്നിവർ ചേർന്ന് രൂപരേഖ സ്വീകരിച്ചു. ദേവസ്വം കമ്മിഷണർ എൻ.ജ്യോതി, വി.ആർ.പ്രകാശൻ, ദേവസ്വം മാനേജർ എം.മനോജ്കുമാർ എന്നിവർ പങ്കെടുത്തു. വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയാണ് രൂപരേഖ തയ്യാറാക്കിയത്.

മ​ഹാ​ഗു​രു​പൂ​ജ​യും വി​ദ്യ​രാ​ജ​ഗോ​പാ​ല​ ​മ​ന്ത്രാ​ർ​ച്ച​ന​യും

പെ​രി​ങ്ങോ​ട്ടു​ക​ര​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​പെ​രി​ങ്ങോ​ട്ടു​ക​ര​ ​യൂ​ണി​യ​ന്റെ​യും​ ​വൈ​ദി​ക​ ​യോ​ഗ​ത്തി​ന്റെ​യും​ ​സം​യു​ക്ത​ ​നേ​തൃ​ത്വ​ത്തി​ൽ​ 19,​ 20,​ 21​ ​തി​യ​തി​ക​ളി​ലാ​യി​ ​മ​ഹാ​ഗു​രു​പൂ​ജ​യും​ ​വി​ദ്യാ​രാ​ജ​ഗോ​പാ​ല​ ​മ​ന്ത്രാ​ർ​ച്ച​ന​യും​ ​ഹ​വ​ന​വും​ ​ന​ട​ക്കും.​ 19​ന് ​രാ​വി​ലെ​ 7​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 12​ ​വ​രെ​ ​കാ​ര​മു​ക്ക് ​ചി​ദം​ബ​ര​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലും,​ 20​ന് ​വെ​ള്ളി​യാ​ഴ്ച​ ​പെ​രി​ങ്ങോ​ട്ടു​ക​ര​ ​സോ​മ​ശേ​ഖ​ര​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലും,​ 21​ന് ​പാ​ലി​ശ്ശേ​രി​ ​ഗു​രു​ശ്രീ​ ​വി​ദ്യാ​നി​കേ​ത​ൻ​ ​പ​ബ്‌​ളി​ക് ​സ്‌​കൂ​ൾ​ ​അ​ങ്ക​ണ​ത്തി​ലു​മാ​ണ് ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ക്കു​ക.​ ​സ്വാ​മി​ ​ജ്ഞാ​ന​തീ​ർ​ത്ഥ​ ​(​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ്)​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കും.​ ​വി​ശ്വ​ശാ​ന്തി​ ​ഹ​വ​നം,​ ​മ​ഹാ​ഗു​രു​പൂ​ജ,​ ​വി​നാ​യ​ക​ ​ഹോ​മം,​ ​വി​ദ്യാ​സ​ര​സ്വ​തി​ ​പൂ​ജ,​ ​വി​ദ്യ​രാ​ജ​ഗോ​പാ​ല​ ​മ​ന്ത്രാ​ർ​ച്ച​ന​ ​ഹ​വ​നം​ ​എ​ന്നി​വ​യു​ണ്ടാ​വും.​ ​പ്ര​സാ​ദ​ ​വി​ത​ര​ണ​വും​ ​ന​ട​ക്കും.