nel-krishi-naichu

കയ്പമംഗലം: കനത്തമഴയിൽ എടത്തിരുത്തിയിൽ കൃഷി നാശം. 27 ഏക്കറോളം വരുന്ന മാണിയംതാഴം പാടത്ത് നടത്തിയ നെൽക്കൃഷിയാണ് വെള്ളം കയറി നശിച്ചത്. തുടർച്ചയായി പെയ്ത കനത്ത മഴയിൽ പാടത്ത് വെള്ളം കയറിയിരുന്നു.

കൊയ്ത്തിന് പാകമായ 17 ഏക്കർ ഉമ നെല്ലും കഴിഞ്ഞ മാസം വിതച്ച 10 ഏക്കർ കൊടിയൻ നെല്ലുമാണ് നശിച്ചത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനില മാത്യു, കൃഷി ഓഫീസർ സി.എം. റുബീന എന്നിവർ സ്ഥലം സന്ദർശിച്ചു.

കൃഷി നശിച്ചവർക്ക് നഷ്ട പരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.